നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പു വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന തോന്നലുണ്ടാകും. ഇതിന് കാരണമാകുന്ന ചില ശീലങ്ങളുണ്ട്. ഇത് ഒഴിവാക്കിയാല്‍ എന്നും ചെറുപ്പമായിരിയ്ക്കാം.
ചില ശീലങ്ങളാണ് പലപ്പോഴും നമുക്ക് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് കാരണമാകുന്നത്. ഇത്തരം ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും.
സ്‌ട്രെസ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിലെ കൊളാജന്‍ ബ്രേക്കാകുന്നതിന് കാരണമാകുന്നു. കൊളാജനാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നതും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൊളാജന്റെ നോര്‍മല്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഇതുപോലെ തന്നെ നല്ല ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കക്കുറവും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തിലെ പുതിയ കോശങ്ങള്‍ വരുന്നു, ചര്‍മപ്രവര്‍ത്തനം കൃത്യമായി നടക്കുന്നു. രാത്രി നേരം വൈകി ഉറങ്ങിയാല്‍, ശരിയായി ഉറക്കം കിട്ടിയില്ലെങ്കില്‍ പ്രായക്കുറവ് തോന്നിപ്പിയ്ക്കും.ഇന്നത്തെ ഭക്ഷണരീതി പ്രായം തോന്നുന്നതിന് പ്രധാന കാരണമാണ്. ഫാസ്റ്റ്ഫുഡ് കഴിയ്ക്കുന്നത് ചെറിയ പെണ്‍കുട്ടികളെ വരെ പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന അവസ്ഥയില്‍ ആക്കുകയും ചെയ്യുന്നു. ഇതുപോലെ പഞ്ചസാര, ഉപ്പ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എല്ലാം തന്നെ ദോഷം വരുത്തുന്നവയാണ്. ഇതുപോലെ മദ്യപാനം ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിച്ച് പോരുന്നതാണ്.
മദ്യം ശരീരത്തില്‍ ജലാംശം കുറയ്ക്കും. ഇത് ചര്‍മകോശങ്ങളെ വരണ്ടതാക്കും. ചര്‍മത്തില്‍ ചുളിവുകളും പ്രായാധിക്യവും തോന്നിപ്പിയ്ക്കും. ഇതുപോലെ തന്നെയാണ് പുകവലിയും. ഇതും പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഈ രണ്ടു ശീലങ്ങള്‍ ശരീരത്തിന് ആവശ്യത്തിനുള്ള വൈറ്റമിനുകള്‍ വലിച്ചെടുക്കാന്‍ തടസമായി നില്‍ക്കുന്നു. വൈറ്റമിന്‍ എയും വൈറ്റമിന്‍ ബിയുമെല്ലാം തന്നെ ചര്‍മത്തിന് പ്രധാനമാണ്.അടുത്തത് വ്യായാമമില്ലാത്ത ജീവിതരീതിയാണ്. ഇത് ചര്‍മകോശങ്ങള്‍ പെട്ടെന്ന് വയസാകുന്നതിന് കാരണമാകുന്നു. ഇതിലൂടെ ചര്‍മത്തിലെ കോശങ്ങള്‍ തൂങ്ങും, മസിലുകള്‍ അയയും, മുഖത്തെ മസിലുകള്‍ തൂങ്ങൂം, താടിയിലെ ചര്‍മം തൂങ്ങും. ശരിയായി വ്യായാമം ചെയ്താല്‍ ചര്‍മത്തിന്റെയും ശരീരത്തിന്റെയും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കും. ഇതുപോലെ ദേഷ്യപ്പെടുന്നത് ചര്‍മകോശങ്ങള്‍ക്ക് കേടാണ്. ഇത് സ്‌ട്രെസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളളം കുടിയ്ക്കുന്നത് കുറയുന്നത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതിന് പ്രധാന കാരണമാണ്. ദിവസവും രണ്ടു മൂന്ന് ലിറ്റര്‍ വെള്ളം കുടിയ്ക്കുക. വെള്ളക്കുറവ് ചര്‍മം വരണ്ടുപോകുന്നതിന് കാരണമാകും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇടയാക്കും.
ഇതുപോലെ ഒന്നാണ് കെമിക്കലുകള്‍ അടങ്ങിയ സോപ്പും ക്രീമുകളുമെല്ലാം. ബ്ലീച്ചിംഗ് ഇഫക്ടുള്ള സോപ്പുകള്‍ ഉണ്ട്, ക്രീമുകള്‍ ഉണ്ട്. ഇതെല്ലാം ചര്‍മത്തിന്റെ ടോണ്‍ പെട്ടെന്ന് കേടാക്കും. അടുത്ത ശീലം അമിതമായി വെയില്‍ ഏല്‍ക്കുന്നതാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന്റെ ടോണ്‍ നശിപ്പിയ്ക്കുന്നതിന് കാരണമാകും. ചര്‍മത്തില്‍ കരുവാളിപ്പുണ്ടാകും. കടുത്ത വെയിലിനെ തടയാനുള്ള വഴികള്‍ ശീലിയ്ക്കുക. സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുക, കുട, തൊപ്പി പോലുള്ളവ ഉപയോഗിയ്ക്കുക. ഇത്തരം കാര്യങ്ങള്‍ പാലിച്ചാല്‍ ചര്‍മത്തിന് ഉണ്ടാകുന്ന പ്രായക്കൂടുതല്‍ തടയാന്‍ സാധിയ്ക്കും.
To stay young